സ്നേഹസംഗമം നാളെ


വള്ളികുന്നം : പ്രവാചകനെ അറിയാം-സ്നേഹസംഗമം 13-ന് ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. കാഞ്ഞിപ്പുഴ മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സ്നേഹസംഗമം നടത്തുന്നത്. വൈകീട്ട് നാലിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.

മഹല്ല് കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ വാഹിദ്, വൈസ് ചെയർമാൻ സിയാദ് പുലത്തറ, പ്രചാരണവിഭാഗം കൺവീനർ മഠത്തിൽ ഷുക്കൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..