ക്ഷേത്രങ്ങളിൽ രാമായണമാസാചരണം


വള്ളികുന്നം : കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണമാസാചരണം 17 മുതൽ നടക്കും. രാമായണ പാരായണം, വിശേഷാൽ പൂജകൾ, ദിവസവുംരാത്രി ഏഴിന് ഔഷധകഞ്ഞി വിതരണം, രാമായണത്തെ ആധാരമാക്കി ഓൺ ലൈൻ പ്രശ്‌നോത്തരി എന്നിവയുണ്ടാകും. പ്രശ്‌നോത്തരിയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9745205599, 6238357025.

കറ്റാനം മണ്ണടിക്കുറ്റി ഭദ്രകാളീ മഹാദേവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി ദിവസവും രാമായണപാരായണം, വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഔഷധക്കഞ്ഞി വിതരണം, സമാപനദിനമായ ഓഗസ്റ്റ് 16-ന് അഹോരാത്ര രാമായണപാരായണവും സമൂഹസദ്യയും ഉണ്ടാവും.ഇലിപ്പക്കുളം പൂവത്തൂർ ധർമശാസ്താക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി ദിവസവും രാമായണപാരായണം, ഔഷധക്കഞ്ഞി വിതരണം എന്നിവ നടക്കും. വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം, കടുവിനാൽ പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രം, കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രം, വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രം, മണയ്ക്കാട് ദേവീക്ഷേത്രം, ദൈവപ്പുരയ്ക്കൽ ക്ഷേത്രം, ഭരണിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ രാമായണമാസാചരണം നടക്കും.

ചാരുംമൂട് : ചാരുംമൂട് മേഖലയിലെ ക്ഷേത്രങ്ങൾ രാമായണ മാസാചരണത്തിന് ഒരുങ്ങി.ഞായറാഴ്ച മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണമാസാചരണം.

നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം, മുതുകാട്ടുകര ഭഗവതീക്ഷേത്രം, താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രം, താമരക്കുളം പിറവേലിൽ കണ്ഠകാളസ്വാമീക്ഷേത്രം, പറയംകുളം മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീക്ഷേത്രം, ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രം, നൂറനാട് വടക്കടത്ത് കാവ് ദേവീക്ഷേത്രം, കിടങ്ങയം ശ്രീധർമശാസ്താ ക്ഷേത്രം, പടനിലം ഈരേഴത്തുകാവ് ക്ഷേത്രം, നെടുകുളഞ്ഞിമുറി കുളങ്ങരവീട്ടിൽ അന്നപൂർണേശ്വരീ ക്ഷേത്രം, ഇടക്കുന്നം അമ്പലത്തിനാൽ ദേവീക്ഷേത്രം, നൂറനാട് പണയിൽ ദേവീക്ഷേത്രം, പള്ളിക്കൽ ഗണപതീക്ഷേത്രം, കുന്നിൽ സുബ്രഹ്മണ്യസ്വാമീക്ഷേത്രം, എരുമക്കുഴി ശിവക്ഷേത്രം, കുടശ്ശനാട് തിരുമണിമംഗലം ക്ഷേത്രം, ഉളവുക്കാട് നമ്പ്യാത്ത് ശിവ-ദുർഗാക്ഷേത്രം, തത്തംമുന്ന ഉമാമഹേശ്വരീക്ഷേത്രം,ഇടപ്പോൺ പുത്തൻക്കാവ് ദേവീക്ഷേത്രം, ഇടപ്പോൺ പ്ലാക്കോട്ട് ക്ഷേത്രം, പാലമേൽ നൂറുകോടി ക്ഷേത്രം, നൂറനാട് പള്ളിക്കൽ ശ്രീകണ്ഠാളസ്വാമീക്ഷേത്രം, കരിമുളയ്ക്കൽ തുരുത്തിയിൽ ക്ഷേത്രം, നൂറനാട് പള്ളിമുക്കം ശ്രീഭദ്രകാളീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണവും കർക്കടക പ്രത്യേക പൂജകളും നടക്കും.

ചെങ്ങന്നൂർ : വണ്ടിമല ദേവസ്ഥാനത്തിൽ രാമായണ മാസാചരണം ഞായറാഴ്ച ആരംഭിക്കും. വിശേഷാൽ പൂജകൾ, മതപാഠശാല വിദ്യാർഥികളുടെ രാമായണ പാരായണ മത്സരങ്ങൾ എന്നിവ നടത്തും. അഖില കേരള ഹിന്ദു മതപാഠശാല അധ്യാപക പരിഷത്ത് സംസ്ഥാനവ്യാപകമായി നടത്തിവരുന്ന രാമായണ മാസാചരണത്തിന്റെ സമാപന സമ്മേളനം 14-നു ക്ഷേത്രസന്നിധിയിൽ നടത്തുമെന്നു ദേവസ്ഥാനം പ്രസിഡന്റ് ടി.സി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

മാന്നാർ : ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം ഞായറാഴ്ച തുടങ്ങും. തൃക്കുരട്ടി ശ്രീ മഹാദേവക്ഷേത്രത്തിൽ മേൽശാന്തി വി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ രാമായണപാരായണം നടക്കും. കുരട്ടിശ്ശേരി കണ്ണങ്കാവിൽ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ ചടങ്ങുകൾക്കു മേൽശാന്തി അമരാവതി ഇല്ലം അനന്തൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. മാന്നാർ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് പാരായണം.

ഓഗസ്റ്റ് 31-നു വിനായകചതുർഥി നാളിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന്റെ വഴിപാട് കൂപ്പൺ ഉദ്ഘാടനവും ഞായറാഴ്ച നടക്കും. മാന്നാർ കുരട്ടിശ്ശേരിയിലമ്മഭഗവതീ ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസാചരണം നടക്കും.

എണ്ണയ്ക്കാട് ശ്രീകൃഷ്ണസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ രാമായണ മാസം ആചരിക്കും. സേവാസംഘം ഹാളിൽ രാത്രി ഏഴുമുതൽ പാരായണം ആരംഭിക്കും. നാരായണൻ നമ്പൂതിരി, ബാലകൃഷ്ണപിള്ള, ജെ. സരോജം എന്നിവരാണു പാരായണക്കാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..