തോപ്പിൽ അമ്മിണിയമ്മയെ അനുസ്മരിച്ചു


തോപ്പിൽ അമ്മിണിയമ്മ അനുസ്മരണസമ്മേളനം സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം : നാടകാചാര്യനും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് നേതാവും നിയമസഭാ സാമാജികനുമായിരുന്ന തോപ്പിൽഭാസിയുടെ ഭാര്യ തോപ്പിൽ അമ്മിണിയമ്മയുടെ ചരമ വാർഷികദിനം ആചരിച്ചു. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. കൃഷ്ണപ്രസാദ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജയമോഹൻ അധ്യക്ഷനായി. അഡ്വ. ഷാജഹാൻ, എൻ. രവീന്ദ്രൻ, കെ. ചന്ദ്രൻ ഉണ്ണിത്താൻ, എം. മുഹമ്മദ് അലി, കെ.ജി. സന്തോഷ്, ജി. സോഹൻ, പി. ഷാജി, കെ. ചന്ദ്രൻ, ഡി. രോഹിണി തുടങ്ങിയവർ സംസാരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..