സംസ്‌കൃതി വാർഷികാഘോഷവും ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫും


വള്ളികുന്നം : വള്ളികുന്നം സംസ്‌കൃതി ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷവും ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കർമവും നടത്തി. വാർഷികാഘോഷം റിട്ട. ജയിൽ ഡി.ഐ.ജി. സന്തോഷ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കർമം റിട്ട.ജയിൽ ഡി.ഐ.ജി., വള്ളികുന്നം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്നേഷ്യസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. പ്രസന്നകുമാർ എന്നിവർ ചേർന്നു നിർവഹിച്ചു.

സൊസൈറ്റി പ്രസിഡന്റ് ശരത് കൃഷ്ണ അധ്യക്ഷനായി. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ബി. ഹരികുമാർ, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആർ. രാജേഷ്, ബി. ശ്രീകുമാർ, ഉത്രാടം സുരേഷ്, സൊസൈറ്റി സെക്രട്ടറി വിഷ്ണു വിജയൻ, ട്രഷറർ പ്രശാന്ത് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..