ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു


വള്ളികുന്നം : ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. കടുവിനാൽ മലവിളവടക്കതിൽ ഷീലാലയം വീട്ടിൽ സഞ്ചു എന്നുവിളിക്കുന്ന സച്ചു(30)വിനെയാണ് വള്ളികന്നം പോലീസ് അറസ്റ്റുചെയ്തത്.

2015 മുതൽ വള്ളികുന്നം, നൂറനാട്, കുറത്തികാട്, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൊലപാതകശ്രമം, സംഘംചേർന്നുള്ള അക്രമം, വീടുകയറി അക്രമം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ മയക്കുമരുന്നു കച്ചവടം നടത്തിയതിനും കേസുകളുണ്ട്. ആലപ്പുഴ ജില്ലയിൽ കാപ്പ ചുമത്തിയപ്പോൾ മലപ്പുറം ജില്ലയിലേക്കുകടന്ന ഇയാൾ വളാഞ്ചേരിയിൽ കൊലപാതകശ്രമക്കേസിൽ പോലീസിന്റെ പിടിയിലായി.



സ്ഥിരം കുറ്റവാളിയാണെന്ന ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്യാൻ കളക്ടർ ഉത്തരവിട്ടു. ഡിവൈ.എസ്.പി. ഡോ. ആർ. ജോസ്, വള്ളികുന്നം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ. ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..