• ജനാധിപത്യമഹിളാ അസോസിയേഷൻ വള്ളികുന്നം കിഴക്ക് പള്ളിയ്ക്കത്തറ യൂണിറ്റ് പ്രവർത്തകർ ജമീലാബീവിയെ കോട്ടയം സ്നേഹക്കൂട് അഭയകേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയപ്പോൾ
വള്ളികുന്നം : കിടപ്പാടമില്ലാതെ ബന്ധുവീടുകളിൽ വർഷങ്ങളായി താമസിച്ചുവന്ന ജമീലാബീവി(83)യെ ജനാധിപത്യമഹിളാ അസോസിയേഷൻ പ്രവർത്തകർ കോട്ടയം സ്നേഹക്കൂട് അഭയകേന്ദ്രത്തിൽ എത്തിച്ചു. വർഷങ്ങൾക്കുമുമ്പ് ഭർത്താവുമരിച്ച ഇവർക്കു മൂന്നു പെൺമക്കളാണുള്ളത്. മൂവരെയും വിവാഹം കഴിച്ചയച്ചു. എന്നാൽ, അധികകാലം കഴിയുംമുമ്പെ മൂന്നുമക്കളുടെയും ഭർത്താക്കന്മാർ മരിച്ചു.
വള്ളികുന്നം കടുവിനാൽ മേനി മെമ്മോറിയൽ കോളനിയിൽ ആകെയുണ്ടായിരുന്ന നാലു സെന്റും വീടും ചെറുമകളുടെ വിവാഹച്ചെലവിനായി വിറ്റു. പിന്നീട്, എറണാകുളത്ത് മകൾക്കൊപ്പമായിരുന്നു താമസം. മകളുടെ ഭർത്താവ് മരിച്ചതോടെ ജീവിതം ബുദ്ധിമുട്ടിലായി. ഇതേത്തുടർന്നു നാട്ടിൽ മടങ്ങിയെത്തിയ ഇവർ വർഷങ്ങളായി ബന്ധുക്കളുടെയും അസീസിയ സ്റ്റോഴ്‌സ് ഉടമ അസീസിന്റെയും സംരക്ഷണയിലായിരുന്നു.
രോഗദുരിതങ്ങൾകാരണം ജീവിതം ബുദ്ധിമുട്ടിലായതോടെ ജനാധിപത്യമഹിളാ അസോസിയേഷൻ വള്ളികുന്നം കിഴക്ക് പള്ളിയ്ക്കത്തറ യൂണിറ്റ് പ്രവർത്തകർ ഇടപെട്ട് ഇവരെ സ്നേഹക്കൂട് അഭയമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം പി. കോമളൻ, ടി. പ്രവീൺ, ജെ. ജലീൽ, മഹിളാ അസോസിയേഷൻ സെക്രട്ടറി ലതാ രവീന്ദ്രൻ, പ്രസിഡന്റ് സ്മിതാസുരേഷ്, അൻസ എന്നിവരുടെ നേതൃത്വത്തിലാണു സ്നേഹക്കൂട് അഭയമന്ദിരത്തിൽ എത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..