എതിർശബ്ദമുയർത്തുന്നവരെ കേന്ദ്രസർക്കാർ ദേശവിരുദ്ധരാക്കുന്നു- പി. പ്രസാദ്


വള്ളികുന്നം : എതിർശബ്ദമുയർത്തുന്നവരെ ദേശവിരുദ്ധതചാർത്തി കേന്ദ്രസർക്കാർ ജയിലിലടയ്ക്കുകയാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. വള്ളികുന്നം മണയ്ക്കാട് ശൂരനാട് സമരസേനാനി ടി.കെ. തേവന്റെയും നിയമസഭാ സാമാജികനും പത്രാധിപരുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെയും അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐ. വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജയമോഹൻ അധ്യക്ഷനായി. എൻ. രവീന്ദ്രൻ, ജി. സോഹൻ, എം. മുഹമ്മദ് അലി, ബി. അനിൽകുമാർ, കെ. ചന്ദ്രൻ, കെ.എൻ. ശിവരാമപിള്ള, പി.കെ. പ്രകാശ്, സലീം പനത്താഴ, ഗീതാ മധു, പി. ഷാജി, മനോജ് കീപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..