സീഡ് ക്ലബ്ബ് ഓണത്തിന് ഒരുകൂടപ്പൂവ് പദ്ധതി തുടങ്ങി


Caption

വള്ളികുന്നം : കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരുകൂടപ്പൂവ് പദ്ധതി തുടങ്ങി.

ഓണത്തിനു പൂക്കളമൊരുക്കാനാവശ്യമായ പൂക്കൾ സ്കൂളിൽത്തന്നെ കൃഷി ചെയ്തെടുക്കുകയാണു ലക്ഷ്യം. സ്കൂൾവളപ്പിലെ അഞ്ചുസെന്റ് സ്ഥലത്താണു പൂക്കൾ കൃഷിചെയ്യുന്നത്.



വള്ളികുന്നം പഞ്ചായത്തംഗം പി. കോമളൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. രഞ്ജിത്ത് അധ്യക്ഷനായി. പ്രഥമാധ്യാപിക സി. സിജി, സീഡ് കോ-ഓർഡിനേറ്റർ പി. ജിഷ, ലീമ അഷറഫ്, സുഹറാ ബീവി, റസ്‌നിം എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..