കാർഗിൽ വിജയദിനംആചരിച്ചു


വള്ളികുന്നം : ഇന്ത്യൻ വെറ്ററൻസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി 23-ാമത് കാർഗിൽ വിജയദിനം ആചരിച്ചു. ഹോണററി ക്യാപ്റ്റൻ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹോണററി ലെഫ്റ്റനന്റ് ദിവാകരക്കുറുപ്പ് അധ്യക്ഷനായി.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാൻമാർക്ക് സമ്മേളനം സ്മരണാഞ്ജലി അർപ്പിച്ചു. യുദ്ധത്തിൽ പങ്കെടുത്ത ഹോണററി ക്യാപ്റ്റന്മാരായ അജിത്കുമാർ, ചന്ദ്രകുമാർ, ലെഫ്റ്റനന്റ് ദിവാകരക്കുറുപ്പ് തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു. മുതിർന്നയംഗങ്ങളെ ആദരിച്ചു.സേനാമെഡൽ ജേതാവ് ഹോണററി ക്യാപ്റ്റൻ ഭാസ്‌കരൻപിള്ള, സോമൻപിള്ള, വർഗീസ്, രാജൻപിള്ള, ജെ. രവീന്ദ്രനാഥ്, കെ. ജയമോഹൻ, വാസുദേവൻപിള്ള കോറാട്ട്, വി.ജി. ജനാർദനൻനായർ, അനിത തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..