സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ


വള്ളികുന്നം : ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് കട്ടച്ചിറ ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കട്ടച്ചിറ കാട്ടിരേത്ത് പുത്തൻവീട്ടിൽ പോത്ത് നസിം എന്നു വിളിക്കുന്ന നിസ്സാ(20)മിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ‍

തെക്കേമങ്കുഴി കോച്ചിരേത്ത് പടീറ്റതിൽ ഉത്തമൻ(66)നെ മർദിച്ചുപരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഉത്തമൻ ബാങ്കിൽ രാത്രി സെക്യൂരിറ്റി ജോലി ചെയ്യുമ്പോൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു.



തലയ്ക്കും മുഖത്തും വടിയും ബാങ്കിനുമുന്നിലുണ്ടായിരുന്ന ചെടിച്ചട്ടി ഉപയോഗിച്ചും ഇയാൾ ഉത്തമനെ മർദിച്ചെന്നാണ്‌ കേസ്. ഗുരുതര പരിക്കുകളോടെ ഉത്തമൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..