അഖിലകേരള രാമായണമേള തുടങ്ങി


• അഖിലകേരള രാമായണമേള തിരുവാഭരണ കമ്മിഷണർ ജി. ബൈജു ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ : തൃക്കുരട്ടി മഹാദേവസേവാസമിതിയുടെ അഖിലകേരള രാമായണമേള തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ ആരംഭിച്ചു. തിരുവാഭരണ കമ്മിഷണർ ജി. ബൈജു ഉദ്ഘാടനം ചെയ്തു. ഡോ. ജയലക്ഷ്മി അധ്യക്ഷയായി. ബോർഡ് അസി.കമ്മിഷണർ എസ്. ശ്രീലത, ഹരികുമാർ ആര്യമംഗലം, ആർ. വെങ്കിടാചലം, എം.പി. കല്യാണകൃഷ്ണൻ, സതീഷ് ചേക്കോട്ട, എച്ച്. വൈശാഖ്, പ്രഭകുമാർ, കലാധരൻ കൈലാസം തുടങ്ങിയവർ പ്രസംഗിച്ചു. 2020, 2021 വർഷങ്ങളിലെ രാമായണമേള വിജയികൾക്കു തിരുവാഭരണ കമ്മിഷണർ സമ്മാനങ്ങൾ വിതരണം ചെയ്തു.

മേളയിൽ കേരളത്തിൽനിന്നും വിദേശത്തുനിന്നുമായി 500 സ്കൂളുകളിൽ നിന്നും 5,000-ൽപ്പരം വിദ്യാർഥികൾ പങ്കെടുക്കും എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി രാമായണ കഥാകഥനം, രാമായണപാരായണം, പദ്യം ചൊല്ലൽ, കീർത്തനാലാപം, പ്രസംഗം, ഭജന, ചിത്രരചന, തിരുവാതിരകളി, രാമായണ പ്രശ്നോത്തരി, ടാബ്ലോ എന്നിവയ്ക്കു മത്സരങ്ങൾ നടക്കും.

14-നു വൈകീട്ട് 4.30-നു സമാപനസമ്മേളനം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അധ്യക്ഷനാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..