അഷ്ടമിരോഹിണി എൻ.എസ്.എസ്. കരയോഗമന്ദിരം തുറന്നു


തുറവൂർ അഷ്ടമിരോഹിണി എൻ.എസ്.എസ്. കരയോഗത്തിന്റെ പുതിയ ഇരുനിലമന്ദിരം എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ : തുറവൂർ അഷ്ടമിരോഹിണി എൻ.എസ്.എസ്. കരയോഗമന്ദിര സമർപ്പണസമ്മേളനം എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ സർക്കാരുകളോടും സമദൂര നിലപാടാണ് എൻ.എസ്.എസ്. തുടരുന്നതെന്നു ഡോ. എം. ശശികുമാർ പറഞ്ഞു. എന്നാൽ, പല മേഖലകളിലും നായർ സമുദായത്തോടുള്ള അവഗണന തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരയോഗം പ്രസിഡന്റ് എ.എസ്. ശശിധരൻ നായർ അധ്യക്ഷനായി.

എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല വിദ്യാഭ്യാസ അവാർഡുവിതരണവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി.

യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ, താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സി.ബി. മോഹനൻ നായർ, പ്രതിനിധി സഭാംഗം ടി.എസ്. ഗോപാലകൃഷ്ണൻ, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ജയകുമാർ, യൂണിയൻ പ്രതിനിധി അഡ്വ. സി. പുരുഷോത്തമൻ നായർ, കരയോഗം സെക്രട്ടറി ടി.ജി. മുകുന്ദൻ നായർ, ട്രഷറർ ജി. അജിത്, വിവിധ കരയോഗങ്ങളുടെ പ്രസിഡന്റുമാരായ എൻ. ഉദയകുമാർ, ടി.കെ. സതീഷ്‌കുമാർ, അഡ്വ. സി. മധു, പഞ്ചായത്തംഗങ്ങളായ ഹസീന സാദിഖ്, ബി. ശ്രീദേവി, ബ്രാഹ്മണസമൂഹമഠം പ്രസിഡന്റ് പി.എൻ. കാശി വിശ്വനാഥ അയ്യർ, എം. വേണുഗോപാലൻ, ശാന്തകുമാരി ദേവി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..