എം.ഡി.എം.എ.യുമായി അറസ്റ്റിൽ


കായംകുളം : ഒരുഗ്രാം 600 മില്ലിഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. കായംകുളം ചേരാവള്ളി പേട്ടയിൽ പുത്തൻവീട്ടിൽ സോനു തമ്പി(25)യെ ആണ് പോലീസ് അറസ്റ്റുചെയ്തത്. കായംകുളം ബോട്ടുജെട്ടി കേന്ദ്രീകരിച്ച് മയക്കുമരുന്നുകച്ചവടം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ ശ്രീകുമാർ, ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..