എൻ.എസ്.എസ്. കരയോഗപത്രിക പ്രസിദ്ധീകരിച്ചു


ഹരിപ്പാട് : ഏവൂർ തെക്ക് 1117-ാം നമ്പർ എൻ.എസ്.എസ്. എച്ച്.ആർ. സെൽ തയ്യാറാക്കിയ കരയോഗപത്രിക 'പദ്മനാഭം' ഡയറക്ടർ ബോർഡംഗം വി. വിജുലാൽ പ്രകാശനം ചെയ്തു.

നായർ സർവീസ് സൊസൈറ്റിയുടെയും കരയോഗത്തിന്റെയും വാർത്തകൾ, കരയോഗത്തിന്റെ പ്രവർത്തനങ്ങളും കുടുംബവിശേഷങ്ങളും അംഗങ്ങളുടെ സാഹിത്യ സൃഷ്ടികളുമാണ് സൗജന്യമായി വിതരണം ചെയ്യുന്ന കരയോഗ പത്രികയിൽ ഉൾപ്പെടുത്തുന്നത്. ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട വി. വിജുലാലിനെ കരയോഗം പ്രസിഡന്റ് ജി. പ്രമോദ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

താലൂക്ക് യൂണിയൻ ഭരണസമിതിയംഗം എൻ. വേണുഗോപാൽ, കരയോഗം സെക്രട്ടറി കെ. സദാശിവൻ നായർ, ഖജാൻജി രാധാകൃഷ്ണപിള്ള, ആർ. പ്രസന്നകുമാർ, പ്രൊഫ. കെ.ആർ. ജയകുമാർ, ഹരി ചിറ്റക്കാടൻ, പദ്മാവതിയമ്മ, മോഹനൻപിള്ള എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..