കേരളപാണിനി അക്ഷരശ്ലോകസമിതി വാർഷികം


• കേരളപാണിനി അക്ഷരശ്ലോകസമിതി വാർഷിക സമ്മേളനംഎം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര : കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ 29-ാമത് വാർഷിക സമ്മേളനം നടത്തി. എം.എസ്. അരുൺകുമാർ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.ജെ. രാജ്‌മോഹൻ അധ്യക്ഷനായി. പാലക്കാട് വിക്ടോറിയ കോളേജ് മലയാളവിഭാഗം അധ്യാപിക ഡോ. ബിന്ദു ഡി. സനൽ എ.ആർ. അനുസ്മരണ പ്രഭാഷണം നടത്തി.

മുരളീധരൻ തഴക്കര പാണിനി പത്രിക പ്രകാശനം ചെയ്തു. പ്രൊഫ. ആർ.ആർ.സി. വർമ, പ്രൊഫ. വി.ഐ. ജോൺസൺ, ജോർജ് തഴക്കര, ഹരിദാസ് പല്ലാരിമംഗലം, ജെ. ഉണ്ണിക്കൃഷ്ണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. വൈരശേരി കെ.എം. നമ്പൂതിരി, സരോജിനി ഉണ്ണിത്താൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വാർഷികത്തിന്റെ ഭാഗമായി നടന്ന അക്ഷരശ്ലോകസമ്മേളനം കുറത്തികാട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ. ജനാർദനക്കുറുപ്പ് അധ്യക്ഷനായി. രാമവർമരാജ, ഉഷ എസ്. കുമാർ, ജെ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

സാഹിത്യ സമ്മേളനം ഗ്രന്ഥകാരൻ സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി. വിജയൻനായർ അധ്യക്ഷനായി. കെ. കുഞ്ഞുകുഞ്ഞ്, എസ്. മുരളീധരക്കൈമൾ, കമലാ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..