ചതയദിന ഘോഷയാത്രയ്ക്കു കായംകുളത്ത് ഒരുക്കങ്ങൾ തുടങ്ങി


കായംകുളം : ശ്രീനാരായണഗുരുവിന്റെ ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ പത്തിനു കായംകുളം നഗരത്തിൽ നടക്കുന്ന ചതയദിനഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഘോഷയാത്രയിൽ 15,000 പേരെ പങ്കെടുപ്പിക്കാൻ എസ്.എൻ.ഡി.പി.യോഗം കായംകുളം യൂണിയൻ കമ്മിറ്റി തീരുമാനിച്ചു.

യൂണിയനിലെ 51 ശാഖകൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, ശ്രീനാരായണ എംപ്ലോയീസ്‌ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, സൈബർസേന തുടങ്ങിയവയെ പ്രധിനിധീകരിച്ച് ആയിരങ്ങൾ പങ്കെടുക്കും. ഗുരുവിന്റെ ജീവിതവും ദർശനവും അടയാളപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, പഞ്ചവാദ്യം, നാടൻകലാരൂപം തുടങ്ങിയവ ഉണ്ടാവും.

യൂണിയനിലെ പതിനൊന്നു മേഖലയിലെ ഭാരവാഹികളുടെ നേതൃയോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി. ചന്ദ്രദാസ് അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി. പ്രദീപ്‌ലാൽ, കോലത്ത് ബാബു, എ.പ്രവീൺകുമാർ, മഠത്തിൽ ബിജു, പനയ്ക്കൽ ദേവരാജൻ, മുമ്പേൽ ബാബു, വിഷ്ണു പ്രസാദ്, ജെ. സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..