ഗുരുദർശനങ്ങൾ സ്വീകരിച്ചാൽ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും - ബെന്യാമിൻ


•  ഒന്നാമതു കാരയ്ക്കാട് ശ്രീനാരായണ കൺവെൻഷൻ നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ സ്വീകരിക്കാൻ തയ്യാറായാൽ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുമെന്നു കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവും നോവലിസ്റ്റുമായ ബെന്യാമിൻ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയനിലെ 73-ാം നമ്പർ കാരയ്ക്കാട് ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒന്നാമതു ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷനായി. ആത്മീയ പ്രഭാഷകൻ ഡോ. എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി.

യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, കെ.ആർ. മോഹനൻ, മോഹനൻ കൊഴുവല്ലൂർ, എസ്. ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, രമാ മോഹൻ, ഐഷാ പുരുഷോത്തമൻ, റീനാ അനിൽ, സുജിത് ബാബു എന്നിവർ സംസാരിച്ചു. തുടർന്നു വൈകീട്ട് വൈക്കം മുരളി, ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ദൈവദശകം ഒരുപഠനം എന്ന വിഷയത്തിൽ ശശികുമാർ പത്തിയൂരും, ഗുരുദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ. അനൂപ് വൈക്കവും പ്രഭാഷണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..