തിരുവമ്പാടി ക്ഷേത്രത്തിൽ പന്ത്രണ്ടുകളഭം തുടങ്ങി


ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള പന്ത്രണ്ടുകളഭ മഹോത്സവത്തിനു തുടക്കമായി. എല്ലാദിവസവും രാവിലെ 8.30-നു കളഭപൂജയാരംഭിക്കും. ഉച്ചയ്ക്കു 11.30-ന് കളഭമെഴുന്നള്ളിച്ച് അഭിഷേകം നടത്തും. വ്യാഴാഴ്ച രാവിലെ ഒൻപതിന് നാരായണീയ പാരായണം. ചിങ്ങം ഒന്നിനു പുലർച്ചേ 5.30-നു പുല്ലാങ്കുഴൽ കച്ചേരി. ശ്രീകൃഷ്ണജയന്തിദിനത്തിൽ പുലർച്ചേ 5.30-നു ഭക്തിഗാനമേള, 12-നു പ്രഭാഷണം. അഞ്ചുമുതൽ തിരുവമ്പാടി ബാബുവിന്റെ നേതൃത്വത്തിൽ മേളം, 5.30-ന് ശ്രീകൃഷ്ണാവതാരച്ചാർത്ത് ദർശനം തുടർന്നു ദീപാരാധനയ്ക്കുശേഷം ഉറിയടി. 10 മുതൽ അവതാരപൂജയാരംഭിക്കും.

ചടങ്ങുകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, കുര്യാറ്റുപുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി, മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..