തോണ്ടൻകുളങ്ങര ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം


ആലപ്പുഴ : തോണ്ടൻകുളങ്ങര മഹാദേവക്ഷേത്രത്തിൽ 16 മുതൽ 23 വരെ ഭാഗവതസപ്താഹയജ്ഞം നടക്കും. തോട്ടക്കാട് രാമചന്ദ്രൻ നായരാണ് യജ്ഞാചാര്യൻ. 16-നു വൈകീട്ട് അഞ്ചിനുനടക്കുന്ന വിഗ്രഹഘോഷയാത്ര മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽനിന്നു പുറപ്പെടും. ഏഴിന് ആചാര്യവരണം. ഡോ. വിഷ്ണുനമ്പൂതിരി ദീപം തെളിക്കും.

18-നു വൈകീട്ട് 5.30-നു മഹാലക്ഷ്മീപൂജ. 19-നു വൈകീട്ട് 5.30-നു നാരങ്ങാവിളക്ക്. 20-ന് നാലിനു വിദ്യാഗോപാലമന്ത്രാർച്ചന, സരസ്വതീപൂജ, വൈകീട്ട് അഞ്ചിന് ശനീശ്വരപൂജ. 21-നു വൈകീട്ട് 5.30-ന് സർവൈശ്വര്യപൂജ, ലളിതസഹസ്രനാമാർച്ചന. 23-നു രാവിലെ ഒൻപതിന് ഉമാമഹേശ്വരപൂജ, 11.30-ന് അവഭൃഥസ്നാനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..