പതാകയും കലണ്ടറും പ്രകാശനംചെയ്തു


ചേർത്തല : മരിയൻ തീർഥാടനകേന്ദ്രമായ മുട്ടം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സഹസ്രാബ്ദ ആഘോഷത്തിനു മുന്നോടിയായി പതാകയും കലണ്ടറും പ്രകാശനംചെയ്തു.

വികാരി ഡോ. ആന്റോ ചേരാംതുരുത്തി പ്രകാശനം നിർവഹിച്ചു. പാരീഷ് ഫാമിലി യുണിയൻ ജനറൽ സെക്രട്ടറി മനോജ് ജോസഫ് ഏറ്റുവാങ്ങി.

ഫാ. അജു മുതുകാട്ടിൽ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.കെ. ജോർജ്, കൈക്കാരൻമാരായ സി.ഇ. അഗസ്റ്റ്യൻ, അഡ്വ. ജാക്സൺ മാത്യു എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..