നിയന്ത്രണമുള്ള മരുന്നുകളുമായി രണ്ടുപേർ പിടിയിൽ


തുറവൂർ : അളവിൽ കൂടുതൽ കഴിച്ചാൽ ലഹരിക്കു തുല്യമായ നിയന്ത്രിത ചികിത്സാ മരുന്നുകളുമായി യുവാവും യുവതിയും പിടിയിൽ.

കൊച്ചി ഉദയംപേരൂർ കൊച്ചുപറമ്പിൽ വീട്ടിൽ കെ.എസ്. വിഷ്ണു (25), തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (18) എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ തുറവൂരിനു സമീപം എക്സൈസ് സംഘം പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഡോക്ടർമാരുടെ ചീട്ടുണ്ടെങ്കിൽ മാത്രം നിയന്ത്രിത അളവിൽ ലഭിക്കുന്ന മരുന്നകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉദ്യോഗസ്ഥരായ ഓംകാർനാഥ്, ബിനു രാജീവ്, ഷഫീക്ക്, വിധു, റംഷി, സന്തോഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഇരുവരെയും റിമാൻഡുചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..