പള്ളിയോടം ഒഴുക്കിൽപ്പെട്ട്മറിഞ്ഞു; ആളപായമില്ല


• പമ്പാനദിയിൽ പുത്തൻകാവ് അത്തിമൂട്ടിൽ കയത്തിനു സമീപം മറിഞ്ഞ കോടിയാട്ടുകര പള്ളിയോടം കരയ്ക്കെത്തിക്കുന്നു

ചെങ്ങന്നൂർ : ആറന്മുള വള്ളസദ്യക്കു പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ടു മറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുത്തൻകാവ് അത്തിമൂട്ടിൽ കയത്തിനു സമീപമാണ് അപകടമുണ്ടായത്.

ബോട്ടിൽ കെട്ടിവലിച്ചുകൊണ്ടുവന്ന പള്ളിയോടം ഇവിടെ ഒഴുക്കിൽപ്പെട്ടു മറിയുകയായിരുന്നു. ബോട്ടിന്റെ വേഗത പെട്ടെന്നു വർധിച്ചതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.

പള്ളിയോടത്തിലുണ്ടായിരുന്ന ഒൻപതു പേരും നീന്തി രക്ഷപ്പെട്ടു.ചെങ്ങന്നൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മറിഞ്ഞ പള്ളിയോടം ഇടനാട് കൈപ്പട കടവിനു സമീപം കരയ്ക്കെത്തിച്ചു. വൈകീട്ടു നാലു മണിയോടെ ആറന്മുളയിലേക്കുള്ള യാത്ര തുടർന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..