നാഷണൽ സർവീസ് സ്കീമിന്റെ ഹരിതം പദ്ധതി ജില്ലാതല ഉദ്ഘാടനം


•  വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഹരിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിക്കുന്നു

വള്ളികുന്നം : വിദ്യാർഥികളിൽ കാർഷികസംസ്കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് ഹരിതം പദ്ധതി നടപ്പാക്കിത്തുടങ്ങി. പച്ചക്കറിക്കൃഷിത്തോട്ടം ഒരുക്കൽ, നെൽക്കൃഷി, ഫലവൃക്ഷങ്ങൾ നടീൽ, മിയാവാക്കി വനനിർമാണം, ജലസംരക്ഷണപ്രവർത്തനങ്ങൾ, ഹരിതചട്ടപാലനം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

ജില്ലാതല ഉദ്ഘാടനം വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിച്ചു. പ്രിൻസിപ്പൽ കെ.എൻ. അജിത്‌കുമാർ അധ്യക്ഷനായി.

ജില്ലാ കോ-ഓർഡിനേറ്റർ ജി. അശോക്‌കുമാർ പദ്ധതി വിശദീകരിച്ചു.

കായംകുളം ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എം. ജയിംസ്, പി.ടി.എ.പ്രസിഡന്റ് സുരേഷ് സോപാനം, പ്രോഗ്രാം ഓഫീസർ ജെ. ബിന്ദു, കൃഷി ഓഫീസർ നിഖിൽ ആർ. പിള്ള, ഇന്ദുലേഖ, ബദറുദ്ദീൻ, രഘുനാഥ്, മേഘ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..