പെയ്തൊഴിയാത്ത വിഷാദം


മഴയും വിഷാദവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ശരീരത്തിന്റെ താപനിലയിൽ ഹോർമോണുകളുടെ ഉത്പാദനവും പ്രവർത്തനവും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ബന്ധപ്പെട്ടുകിടക്കുന്നു. അന്തരീക്ഷം തണുക്കുമ്പോൾ ശരീര ഹോർമോണുകളിൽ, പ്രത്യേകിച്ച് മാനസികമായ സംതൃപ്തിയും സന്തോഷവും നൽകുന്ന ഹോർമോണുകളുടെ ഉത്പാദനത്തിലും പ്രവർത്തനത്തിലും കുറവുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കർക്കടകത്തിൽ വിഷാദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കാർഷികവൃത്തി പ്രധാന ജീവിതമാർഗമായിരുന്ന പഴയ തലമുറയ്ക്ക് മഴക്കാലം ജോലിയും വരുമാനവും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും അത് ഫലത്തിൽ വിഷാദാവസ്ഥയിലേക്കു നയിക്കുകയും ചെയ്തിരുന്നു. പൂർവികർ ഇക്കാലത്തെ ആരോഗ്യപരിപാലനത്തിനുള്ള സമയമായി കണക്കാക്കി മനസ്സിനെയും ശരീരത്തിനെയും ശുഭകരമായ അവസ്ഥയിൽ എത്തിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്തുവന്നു. എണ്ണതേച്ച് ചെറുചൂടുവെള്ളത്തിലുള്ള കുളി, ശിരോധാര തുടങ്ങി മനസ്സിനു ശാന്തത നൽകുന്ന ചികിത്സകൾ, മാലിന്യങ്ങളെ പുറംതള്ളി ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്ന ശുദ്ധി ചികിത്സകൾ തുടങ്ങിയവ. ഇതോടൊപ്പം നല്ല ചിന്തകൾ ഉണ്ടാകാൻ രാമായണം പോലുള്ള ഗ്രന്ഥപാരായണവും അനുഷ്ഠിച്ചു.

ദ്രാക്ഷാദി കഷായം, മാനസമിത്ര വടകം, മഹാകല്യാണക ഘൃതം, അശ്വഗന്ധാരിഷ്ടം തുടങ്ങിയ മരുന്നുകൾ മനസ്സിന്റെ ആരോഗ്യത്തിനായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. ശുഭാപ്തിവിശ്വാസം നൽകുന്ന ചിന്തകളും അനുയോജ്യമായ ചികിത്സകളും കോർത്തിണക്കിയാൽ വിഷാദരോഗത്തെ ഫലപ്രദമായി നേരിടാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..