പൂച്ചാക്കൽ : കേരള ഉൾനാടൻ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ചേർത്തല താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കു ചികിത്സാ സഹായധനം നൽകി. വിദ്യാഭ്യാസ അവാർഡുവിതരണം, ആദരിക്കൽ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണവിതരണം എന്നിവയും നടത്തി. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രതി നാരായണൻ, പഞ്ചായത്തംഗം കെ.ഇ. കുഞ്ഞുമോൻ, ഡി.സി.സി. ജനറൽ സെക്രട്ടറി സി. ഗോപിനാഥ്, സി.പി.ഐ. എൽ.സി. സെക്രട്ടറി ഷാജി കെ. കുന്നത്ത്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി വി.കെ. സിദ്ധാർഥൻ, എ.വി. ഭാസുരൻ, കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..