മുഹമ്മയിൽ പോലീസ് ക്വാർട്ടേഴ്സ് സമുച്ചയം നിർമിക്കാൻ നടപടിയായെന്നു മന്ത്രി


മുഹമ്മ : മുഹമ്മ പോലീസ് സ്റ്റേഷൻ പരിസരത്ത് ബഹുനില പോലീസ് ക്വാർട്ടേഴ്സ് സമുച്ചയം നിർമിക്കുന്നതിനു നടപടിയാരംഭിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.

ആലപ്പുഴ- മധുര സംസ്ഥാനപാതയോരത്ത് മുഹമ്മ പോലീസ് സ്റ്റേഷൻ പരിസരത്തു ലഭ്യമായ ഒരേക്കർ സ്ഥലമുപയോഗിച്ചാണ് ഫ്ലാറ്റ് മാതൃകയിൽ പോലീസ് ക്വാർട്ടേഴ്സ് നിർമിക്കുന്നത്. മാതൃഭൂമി വാർത്തയെ തുടർന്നാണ് നടപടി.

ജീർണാവസ്ഥയിലായ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റാനും നടപടി തുടങ്ങി. പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ അടങ്കൽ ഉടൻ സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തോടു നിർദേശിച്ചിട്ടുണ്ട്.

മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ഇരുന്നൂറോളം പോലീസുകാർക്കു മികച്ച സൗകര്യങ്ങളോടെയുള്ള താമസസൗകര്യം ലഭിക്കുന്നതോടൊപ്പം ആര്യക്കര പ്രദേശത്തിനും പദ്ധതി പ്രയോജനപ്പെടുമെന്നു മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..