മദ്യലഹരിയിൽ കടലിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി


ആലപ്പുഴ : വിനോദസഞ്ചാരത്തിെനത്തിയ യുവാവ് കൂടെയുള്ളവരുമായി വഴക്കിട്ട് ആത്മഹത്യക്കായി കടലിൽ ചാടി. ആലപ്പുഴ കടപ്പുറത്തെ ലൈഫ് ഗാർഡിന്റെ സമയോചിതമായ ഇടപെടൽമൂലം ഇയാളെ രക്ഷപ്പെടുത്തി.

ഞായറാഴ്ച ബീച്ചിനു തെക്കുവശം കാറ്റാടിഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് ആണ്ടകുളം സ്ഥലത്തുനിന്ന് വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗസംഘത്തിലെ 24 വയസ്സുള്ള ജയകുമാർ എന്ന യുവാവാണ് മദ്യലഹരിയിൽ കൂടെയുള്ളവരുമായി വഴക്കിട്ട് ആത്മഹത്യക്കായി കടലിൽ ചാടിയത്. രാവിലെ 11.30-നായിരുന്നു സംഭവം.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡായ സന്തോഷ് കടലിൽ ചാടി ഇയാളെ രക്ഷപ്പെടുത്തി. സംഭവം അറിഞ്ഞതിനെത്തുടർന്ന് പട്രോളിങ്‌ നടത്തുകയായിരുന്ന ടൂറിസം പോലീസ് എസ്.ഐ. പി. ജയറാം, സിവിൽ പോലീസ് ഓഫീസർമാരായ സി.എ. വിനു, അബീഷ്, കോസ്റ്റൽ വാർഡൻ റോബിൻ എന്നിവർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയതിനുശേഷം ഇയാളെ മറ്റുള്ളവർക്കൊപ്പം വിട്ടയച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..