വനിതാ ക്രിക്കറ്റിൽ മികവ് തിരയാൻ സരിത


മല്ലപ്പള്ളി : ആലപ്പുഴ എസ്.ഡി. കോളേജിന്റെ അഭിമാനമായിരുന്ന പഴയ ഓൾറൗണ്ടർ ഇനി കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീം സെലക്ടർ. കീഴ്വായ്പൂര് തേവിലപ്പുറത്ത് മുറിയിൽ സരിതാ മനോജാണ് സംസ്ഥാന ടീമംഗങ്ങളെ തിരഞ്ഞെടുക്കുക. പാലക്കാട് സ്വദേശി ആർ.നികിത അധ്യക്ഷയായ സമിതിയിൽ വയനാട്ടിൽ നിന്നുള്ള അനുമോൾ ബേബിയും അംഗമാണ്.

ഹിന്ദി ബിരുദ പഠനത്തിനായി 1996-ൽ ആലപ്പുഴ എസ്.ഡി. കോളജിന്റെ പടി ചവിട്ടുമ്പോൾ മനസ്സ് നിറയെ ക്രിക്കറ്റായിരുന്നുവെന്ന് സരിത ഓർമിക്കുന്നു. അക്കൊല്ലം തന്നെയാണ് കോളേജ് ടീം രൂപവത്കരിച്ചത്. ആദ്യത്തെ ക്യാപ്റ്റനായി നേതൃത്വംനൽകി. തുടർന്ന് കേരള സർവകലാശാല ടീമിൽ അംഗമായി. ജില്ലാ ടീമിലും സംസ്ഥാന ടീമിലും തിളങ്ങി. സൗത്ത് സോൺ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിനിടയിൽ കാൽമുട്ടിന് പരിക്കേറ്റതോടെ മൈതാനം വിടേണ്ടിവന്നത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ്.

അമ്പലപ്പുഴ കൃഷ്ണവിഹാറിൽ സി. രാധാകൃഷ്ണന്റെയും പരേതയായ ഹേമയുടെയും മകളാണ്. കീഴ്വായ്പൂര് തേവിലപ്പുറത്തുമുറിയിൽ ടി.ജി. രഘുനാഥപിള്ളയുടെയും വിജയലക്ഷ്മിയമ്മാളുടെയും മകൻ ദുബായിൽ ഉദ്യോഗസ്ഥനായ മനോജാണ് ഭർത്താവ്. മക്കൾ: സിദ്ധാർഥ്, ഭരത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..