വീടിന്റെ വാതിൽ തകർത്ത് മോഷണം : പണവും സ്വർണവുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ വസ്തുക്കൾ കവർന്നു


ചേർത്തല : വീടിന്റെ അടുക്കളവാതിൽ കരിങ്കല്ലുപയോഗിച്ചു തകർത്ത് മോഷണം നടത്തി. സ്വർണവും പണവും വീട്ടുപകരണവുമടക്കം കവർന്നു. തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡിൽ മരുത്തോർവട്ടം ജ്യോതിഭവനിൽ ശിവദാസൻ നായരുടെ മകൻ സജീവിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.

രണ്ടുലക്ഷത്തോളം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു. എരമല്ലൂരിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന സജീവ് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തുന്നത്. ഭാര്യയും മക്കളും കുറച്ചുനാളായി ബന്ധുവീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്.

അടുക്കളവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വർണവും 67,000 രൂപയും കൂടാതെ രണ്ടുനിലവിളക്കുകൾ, വാട്ടർ ടാപ്പുകൾ, ഹോം തിയേറ്റർ, പാചകവാതക സിലിൻഡർ, കിണ്ടി തുടങ്ങിയവയും കവർന്നു. മാരാരിക്കുളം പോലീസ് അന്വേഷണമാരംഭിച്ചു. ഒന്നിലധികംപേർ മോഷണത്തിനു പിന്നിലുണ്ടെന്നും ആൾത്താമസമില്ലെന്നു മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും പോലീസ് സംശയിക്കുന്നു.

ആക്രിസാധനങ്ങൾ പെറുക്കാനെത്തിയവരാണ് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് നായയും വിരലടയാളവിദഗ്‌ധരും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..