ഹിന്ദു ഐക്യവേദി നാമജപയജ്ഞവും സമരപ്രഖ്യാപനവും നടത്തി


ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി വട്ടയ്ക്കാട് ദേവീക്ഷേത്രത്തിനു മുന്നിൽ നടത്തിയ നാമജപയജ്ഞവും സമരപ്രഖ്യാപനവും ജില്ലാ സംഘടനാ സഹ സെക്രട്ടറി ശ്രീജേഷ് മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം : ക്ഷേത്രഭരണം വിശ്വാസികളുടെ ജന്മാവകാശമാണെന്നും സർക്കാർ ക്ഷേത്രഭരണം വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി വട്ടയ്ക്കാട് ദേവീക്ഷേത്രത്തിനു മുന്നിൽ നാമജപയജ്ഞവും സമരപ്രഖ്യാപനവും നടത്തി. ജില്ലാ സംഘടനാ സഹ സെക്രട്ടറി ശ്രീജേഷ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. രത്നാകരൻ അധ്യക്ഷനായി. താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. പി.ബി. വാസുദേവൻപിള്ള, ഇലിപ്പക്കുളം മുരളി, കെ. ഷാജി, ആർ. ശശി, വി. മുരളീധരൻ, അരുൺ പി. സന്തോഷ് എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..