സ്വാതന്ത്ര്യസമര സേനാനികളുടെ വീടു സന്ദർശിച്ചു


വള്ളികുന്നം : സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇലിപ്പക്കുളം ഗവ.എൽ.പി.സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം സ്വാതന്ത്ര്യ സമരസേനാനികളുടെ ഭവനസന്ദർശനം നടത്തി. സ്വാതന്ത്ര്യസമരസേനാനി ഉഷസ്സിൽ പരേതനായ ഭാസ്‌കരമേനോന്റെ വീട് സന്ദർശിച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവീ മേനോനെ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്കൂളിൽനിന്നു സ്വാതന്ത്ര്യദിന സന്ദേശറാലിയോടെയായായിരുന്നു ഭവനസന്ദർശനം. സ്വാതന്ത്ര്യസന്ദേശ ഗീതങ്ങൾ, പ്രസംഗങ്ങൾ, സ്വാതന്ത്ര്യസമര സേനാനികളുടെ കഥകൾ തുടങ്ങിയവ ശ്രീദേവീ ഭാസ്‌കർ കുട്ടികളുമായി പങ്കുവെച്ചു.



ഗ്രാമപ്പഞ്ചായത്തംഗം ജി. രാജീവ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ജി. സുരേഷ് അധ്യക്ഷനായി. സജീതാ ഷെറിൻ, ലീജ, സുമയ്യ, ഷൈലാ ഹുസൈൻ, വിജേഷ്, രതീഷ് ബാബ, മായാ ശ്രീകുമാർ, പ്രീതി, ലുബീന തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..