വീടിനു തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു


കൊച്ചി : എറണാകുളം രവിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. അറ്റ്‌ലാന്റിസ് പറമ്പിത്തറ റോഡിൽ ഓശനത്തറയിൽ വീട്ടിൽ പുഷ്പവല്ലി (57) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിബാധ എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. തീയും പുകയും കണ്ട അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും വീട് ഭാഗികമായി കത്തിയമർന്നിരുന്നു.

അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തിയപ്പോഴേക്കും പുഷ്പവല്ലിയുടെ ശരീരം കത്തിക്കരിഞ്ഞിരുന്നു.

പുഷ്പവല്ലി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് മക്കളും ജോലിക്ക്‌ പോയിരുന്നു. പുഷ്പവല്ലി ഉച്ചയോടെ മരുന്നു കഴിച്ച് ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്.

ആത്മഹത്യാ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തീപിടിത്ത കാരണം അറിയുന്നതിനായി കെ.എസ്.ഇ.ബി., ഫയർഫോഴ്സ് വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: അക്ഷയ്, ആഷിൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..