അയ്യങ്കാളിയുടെ പ്രതിമാ അനാച്ഛാദനവും മതസൗഹാർദ സമ്മേളനവും


• കെ.പി.എം.എസ്. വള്ളികുന്നം എണ്ണമ്പിശ്ശേരി 2942-ാം നമ്പർ ശാഖ സ്ഥാപിച്ച അയ്യങ്കാളിയുടെ പ്രതിമാ അനാച്ഛാദനം ശാഖയിലെ മുതിർന്ന അംഗം കല്ലൂർ വടക്കതിൽ ശങ്കരൻ നിർവഹിക്കുന്നു

വള്ളികുന്നം : കെ.പി.എം.എസ്. വള്ളികുന്നം എണ്ണമ്പിശ്ശേരി 2942-ാം നമ്പർ ശാഖ സ്ഥാപിച്ച അയ്യങ്കാളി പ്രതിമയുടെ അനാച്ഛാദനവും മതസൗഹാർദ സമ്മേളനവും നടത്തി. പ്രതിമയുടെ അനാച്ഛാദനം മുതിർന്ന അംഗം കല്ലൂർ വടക്കതിൽ ശങ്കരനും സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ.എം. ഓമനശീലനും നിർവഹിച്ചു.

ശാഖാ പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായി. തുളസീധരൻ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളെയും വിശിഷ്ടാതിഥികളെയും കെ.പി.എം.എസ്. ചാരുംമൂട് യൂണിയൻ മുൻ സെക്രട്ടറി കെ. ദാമോദരൻ അനുമോദിച്ചു. ചികിത്സാസഹായധനം ഗ്രാമപ്പഞ്ചായത്തംഗം ജി. രാജീവ്കുമാറും വിദ്യാഭ്യാസ അവാർഡുകൾ കായംകുളം ഗവ. ബോയ്‌സ് ഹൈസ്കൂൾ റിട്ട. പ്രഥമാധ്യാപിക ജെ. സുധയും വിതരണം ചെയ്തു. അബ്ദുൽ സലാം മൗലവി, സി.കെ. യേശുദാസൻ, കെ. ശിവൻകുട്ടി, ഗീതാ മധു, വള്ളികുന്നം പ്രസാദ്, സി. മഹേന്ദ്രൻ, സി. രഘു, ഗാനാ ബിജു തുടങ്ങിയവർ പ്രസംഗിച്ചു



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..