ഇലിപ്പക്കുളം സ്കൂളിൽ സീഡ് ക്ലബ്ബ് മധുരവനം പദ്ധതി തുടങ്ങി


• ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ മധുരവനം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി. ബാബു നാടൻ ഫലവൃക്ഷങ്ങൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം : ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് നാടൻ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന മധുരവനം പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിപിൻ സി. ബാബു നാടൻ ഫലവൃക്ഷങ്ങൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

തുടർന്ന് സ്കൂൾവളപ്പിൽ പ്രിൻസിപ്പൽമാരായ ബി. ബേബിചന്ദ്ര, ആർ. രഞ്ജിത്ത് എന്നിവർ വൃക്ഷങ്ങൾ നട്ടു. ക്ലബ്ബിലെ മുഴുവൻ അംഗങ്ങൾക്കും പച്ചക്കറിവിത്തും വിതരണംചെയ്തു. സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അധ്യാപകർ, പി.ടി.എ.അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..