ജില്ലയിലെ ആദ്യ ഗണിതശാസ്ത്ര ലാബ് ഇന്നു ഇലിപ്പക്കുളം സ്കൂളിൽ ഉദ്ഘാടനം ചെയ്യും


വള്ളികുന്നം : ജില്ലയിലെ ആദ്യത്തെ ഗണിതശാസ്ത്ര ലാബ് ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുറക്കുന്നു.

ഭാഷയ്ക്കും ശാസ്ത്രത്തിനുമൊപ്പം ഗണിതശാസ്ത്രരംഗത്തും വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുന്നതിനായി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണു പദ്ധതി നടപ്പാക്കുന്നത്.



ഹൈടെക് ക്ലാസ്‌മുറികളിൽ ഗണിതശാസ്ത്രപഠനവും കംപ്യൂട്ടറുകളുടെ സഹായത്തോടെ ഹൈടെക് ആക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ലാബിൽ എട്ടു ലാപ്‌ടോപ്പുകളും മേശകളും കസേരകളും ഉൾപ്പെടെയുള്ള ഫർണിച്ചറുമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഗണിതശാസ്ത്ര ലാബിന്റെ ഉദ്ഘാടനം 26-നു വൈകീട്ട് 3.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. എസ്.എം.സി. ചെയർമാൻ എസ്. വേണു അധ്യക്ഷനാകും.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉപഹാരം നൽകി അനുമോദിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..