കുടുംബശ്രീയുടെ ബന്തിപ്പൂക്കൃഷി വിളവെടുത്തു


• വള്ളികുന്നം മലമേൽച്ചന്ത വാർഡിൽ കുടുംബശ്രീ നടത്തിയ ബന്തിപ്പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജെ. രവീന്ദ്രനാഥ് നിർവഹിക്കുന്നു

വള്ളികുന്നം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മലമേൽച്ചന്ത വാർഡ് കുടുംബശ്രീ അംഗങ്ങൾ നടത്തിയ ബന്തിപ്പൂക്കൃഷിയുടെ വിളവെടുത്തു. ഓണത്തിന് അത്തപ്പൂക്കളം ഒരുക്കാൻ പഞ്ചായത്തുപ്രദേശത്ത് ആവശ്യമായ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 11 വാർഡുകളിലായി 14 ഗ്രൂപ്പുകളാണു കൃഷിയിറക്കിയത്. മലമേൽച്ചന്തയ്ക്കു സമീപം 10 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിഭവന്റെ സഹായത്തോടെയാണു കൃഷി നടത്തിയത്.

വിളവെടുപ്പുദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജെ. രവീന്ദ്രനാഥ് നിർവഹിച്ചു. പഞ്ചായത്തംഗം ബി. രാജലക്ഷ്മി അധ്യക്ഷയായി. പഞ്ചായത്തംഗം ടി.ആർ. ശങ്കരൻകുട്ടിനായർ, കൃഷി ഓഫീസർ നിഖിൽ ആർ.പിള്ള, പദ്ധതി കോ-ഓർഡിനേറ്റർ എം.എസ്. സിന്ധു, കൃഷി അസിസ്റ്റന്റ് ഇന്ദുലേഖ, സി.ഡി.എസ്. അംഗങ്ങളായ ശ്രീലത, വിനീത, ലജ, ലളിത തുടങ്ങിയവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..