ഇലിപ്പക്കുളം സ്കൂളിൽ ജില്ലയിലെ ആദ്യ ഗണിതശാസ്ത്ര ലാബ് തുറന്നു


• ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി നിർവഹിക്കുന്നു

വള്ളികുന്നം : ജില്ലയിലെ ആദ്യത്തെ ഗണിതശാസ്ത്ര ലാബ് ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുറന്നു. ഭാഷയ്ക്കും ശാസ്ത്രത്തിനും ഒപ്പം ഗണിതശാസ്ത്രരംഗത്തും വിദ്യാർഥികളുടെ അറിവു വർധിപ്പിക്കാനായി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് ലാബ് ഒരുക്കിയത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി നിർവഹിച്ചു.

എസ്.എം.സി.ചെയർമാൻ എസ്. വേണു അധ്യക്ഷനായി. പഞ്ചായത്തംഗം കെ. ഗോപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ സുജാത, പ്രിൻസിപ്പൽ രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി സാലി എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..