വിനായകചതുർഥി ആഘോഷം


വള്ളികുന്നം : പടയണിവെട്ടം ദേവീക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹവനം നടക്കും. തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. കടുവിനാൽ പരിയാരത്തുകുളങ്ങര ഭദ്രാഭഗവതീക്ഷേത്രത്തിൽ രാവിലെ 5.30-നു മഹാഗണപതിഹോമം, പ്രത്യേകപൂജകൾ എന്നിവയുണ്ടാകും.

വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രം, മണയ്ക്കാട് ദേവീക്ഷേത്രം, ഇലിപ്പക്കുളം പോക്കാട്ടുവട്ടം ദേവീക്ഷേത്രം, കറ്റാനം മണ്ണടിക്കുറ്റി ഭദ്രകാളി മഹാദേവക്ഷേത്രം, കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണുക്ഷേത്രം, കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും.ചെട്ടികുളങ്ങര : പേള പെരിങ്ങറ മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥിയോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം ബുധനാഴ്ച രാവിലെ ആറുമണിക്കു നടക്കുമെന്നു ക്ഷേത്രഭരണസമിതി പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി വിനോദ് പിള്ള എന്നിവർ അറിയിച്ചു. തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും.

പുലിയൂർ : തൃപ്പുലിയൂർ എമ്പിരാൻകാവ് മഹാഗണപതീ ക്ഷേത്രത്തിൽ വിനായകചതുർഥിയോടനുബന്ധിച്ചു 31-നു രാവിലെ 6.30-നു 1008 നാളികേരത്തിന്റെ മഹാഗണപതിഹോമം നടത്തും. സെപ്റ്റംബർ രണ്ടു മുതൽ ഏഴുവരെ അഷ്ടബന്ധകലശം. ഏഴുവരെ എല്ലാ ദിവസവും ഉച്ചയ്ക്കു രണ്ടിനു നാരായണീയ പാരായണം, രാത്രി എട്ടിനു കച്ചേരി, നൃത്തം, ഭജന, ഗാനമേള എന്നിവയുണ്ടാകും. ഏഴിന്‌ ഉച്ചയ്ക്ക്‌ ഒന്നിനുനടത്തുന്ന സമൂഹസദ്യ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡോണി തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യും.

മാവേലിക്കര : പടിഞ്ഞാറെനട മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർഥിയുടെ ഭാഗമായി ബുധനാഴ്ച രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. മേൽശാന്തി വി. പ്രസന്നൻ നമ്പൂതിരി കാർമികത്വം വഹിക്കും.

ഉളുന്തി : വിനായകചതുർഥിനാളായ ബുധനാഴ്ച രാവിലെ ഏഴിന് ഉളുന്തി പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ക്ഷേത്രംതന്ത്രി ചെറുകോൽ താമരവേലിൽ ഇല്ലത്ത് നാരായണൻ പോറ്റി, മേൽശാന്തി കുട്ടമ്പേരൂർ പടിഞ്ഞാറേ പാലത്തിൻകര ഇല്ലത്ത് പി.എൻ. നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

ചാരുമൂട് : നൂറനാട്, ചാരുംമൂട് മേഖലകളിലെ ക്ഷേത്രങ്ങളിൽ വിനായക ചതുർഥി ആഘോഷങ്ങൾ ബുധനാഴ്ച നടക്കും. ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രത്തിൽ രാവിലെ ആറിനു മഹാഗണപതിഹോമം നടക്കും. തന്ത്രി കീഴ്ത്താമരശ്ശേരിമഠത്തിൽ രമേശ് ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

നൂറനാട് മുതുകാട്ടുകര ഭഗവതീക്ഷേത്രത്തിൽ രാവിലെ അഞ്ചിനു തന്ത്രി ആറ്റുവ ചേന്ദമംഗലത്ത് സി.പി.എസ്. പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഇളമുള തെക്കേ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ചുനക്കര വടക്ക് അരത്തകണ്ഠൻവെട്ടത്ത് ക്ഷേത്രത്തിൽ രാവിലെ 6.30-നു പള്ളിപ്പാട് മുട്ടകുളത്തുമഠം മാധവൻ നമ്പൂതിരിയടെയും മോഹനകൃഷ്ണൻ നമ്പൂതിരിയും കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹവനം.

കുടശ്ശനാട് ശ്രീഭദ്രാ ഭഗവതീ ക്ഷേത്രത്തിൽ രാവിലെ 8.30-ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, പറയംകുളം മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിൽ രാവിലെ ആറിന് അഷ്ടദ്രവ്യഗണപതിഹോമം, പ്രത്യേക പൂജകൾ എന്നിവ നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..