നിരോധിത പുകയില ഉത്പന്നങ്ങളും പടക്കവും വിറ്റ കടയുടമ അറസ്റ്റിൽ


വള്ളികുന്നം : നിരോധിത പുകയില ഉത്പന്നങ്ങളും ലൈസൻസില്ലാതെ പടക്കവും കച്ചവടം ചെയ്ത ബേക്കറി ഉടമ അറസ്റ്റിൽ. വള്ളികുന്നം പള്ളിമുക്ക് ജങ്ഷനിൽ ബേക്കറി നടത്തുന്ന പാവുമ്പ കാട്ടൂർ കിഴക്കതിൽ ശ്രീകുമാറി (34)നെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കു നിരോധിത പുകയില ഉത്പന്നങ്ങൾ മൊത്തമായി നൽകിയിരുന്ന വള്ളികുന്നം താളിരാടി പനച്ചവിളയിൽ നജീബി (39)നെയും പോലീസ് അറസ്റ്റുചെയ്തു.

ബേക്കറിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് 50 പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. പുകയില ഉത്പന്നങ്ങൾക്കായി ബേക്കറിയിൽ പരിശോധന നടത്തുമ്പോഴാണ് ഓണം പ്രമാണിച്ച് അനധികൃതമായി പടക്കം കച്ചവടം ചെയ്യുന്നതു കണ്ടെത്തിയത്.



എസ്.ഐ. ജി. ഗോപകുമാർ, എ.എസ്.ഐ. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിസാം, ഫിറോസ് ബാബു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..