കുടുംബശ്രീയുടെ ബന്തിപ്പൂക്കൃഷി വിളവെടുത്തു


• വള്ളികുന്നത്ത് കൃഷിവകുപ്പും കുടുംബശ്രീ യൂണിറ്റുകളുംചേർന്നു നടത്തിയ ബന്തിപ്പൂക്കൃഷിയുടെ പഞ്ചയത്തുതല വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിക്കുന്നു

വള്ളികുന്നം : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പും കുടുംബശ്രീ യൂണിറ്റുകളും ചേർന്നു വള്ളികുന്നം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നടത്തിയ ബന്തിപ്പൂക്കൃഷി വിളവെടുത്തു തുടങ്ങി. ഓണത്തിന് അത്തപ്പൂക്കളം ഒരുക്കാൻ പഞ്ചായത്ത് പ്രദേശത്തേക്ക് ആവശ്യമായ പൂക്കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബന്തിയും മറ്റു പൂക്കളും കൃഷിചെയ്തത്. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിച്ചു.

വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. രവീന്ദ്രനാഥ്, പഞ്ചായത്തംഗം തൃദീപ്കുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ഷീജാ സുരേഷ്, കൃഷി ഓഫീസർ നിഖിൽ ആർ. പിള്ള, കൃഷി അസിസ്റ്റന്റുമാരായ രാജി, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..