10 ലിറ്റർ ചാരായം പിടിച്ചു


വള്ളികുന്നം : കടുവിനാൽ വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായം പിടിച്ചു. പ്രതി ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കടുവിനാൽ ഇളംതോടത്തുവീട്ടിൽ ബാബു(57)വിനെ പ്രതിയാക്കി നൂറനാട് എക്സൈസ് കേസെടുത്തു.

രണ്ടു കന്നാസുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം. എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. പ്രകാശ്, ബി. പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്‌നി എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..