വിമുക്തഭടന്മാർ പ്രതിഷേധ‌ിച്ചു


വള്ളികുന്നം : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ വിമുക്തഭട സെക്യൂരിറ്റി ജീവനക്കാർക്കുനേേരയുണ്ടായ അതിക്രൂരമായ ആക്രമണത്തിനെതിേര വള്ളികുന്നം കിഴക്കൻമേഖല വിമുക്തഭടക്കൂട്ടായ്മ പ്രതിഷേധറാലിയും സമ്മേളനവും നടത്തി.

കാഞ്ഞിരത്തിന്മൂട് ജങ്‌ഷനിൽനിന്നു പുത്തൻചന്തയിലേക്കുനടന്ന പ്രതിഷേധറാലി റിട്ട. ക്യാപ്റ്റൻ രവീന്ദ്രൻനായർ ഫ്ളാഗ് ഓഫ് ചെയ്തു.പുത്തൻചന്തയിൽനടന്ന പ്രതിഷേധസമ്മേളനം റിട്ട. കേണൽ വി.കെ. ശ്രീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.

റിട്ട. ഓണററി ലെഫ്റ്റനന്റ് ദിവാകരക്കുറുപ്പ് അധ്യക്ഷനായി. വി. ശിവൻകുട്ടി, ഡി. മോഹനൻപിള്ള, ശിവപാലൻ, മുരളീധരൻ, അജിത്ത്, സി. അനിത, രോഹിണി തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..