കോൺഗ്രസ് പ്രവർത്തകന് നിർമിച്ച വീടിന്റെ താക്കോൽദാനം


• വാളാച്ചാൽ തണ്ടളത്ത് വീട്ടിൽ താഹക്കുഞ്ഞിന് നിർമിച്ച വീടിന്റെ താക്കോൽദാനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. നിർവഹിക്കുന്നു

വള്ളികുന്നം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്മരണാർഥം വള്ളികുന്നത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകന് നിർമിച്ച വീടിന്റെ താക്കോൽദാനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. നിർവഹിച്ചു. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ചേർന്നാണ് വാളാച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് തണ്ടളത്ത് വീട്ടിൽ താഹക്കുഞ്ഞിന് വീടു നിർമിച്ചുനൽകിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കായംകുളത്ത് വെച്ചാണ് താക്കോൽ കൈമാറിയത്.

കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, ഇ. സമീർ, ബി. രാജലക്ഷ്മി, എ.ജെ. ഷാജഹാൻ, ജി. രാജീവ് കുമാർ, സുഹൈർ വള്ളികുന്നം, പി. രാമചന്ദ്രൻപിള്ള, എസ്.വൈ. ഷാജഹാൻ, കെ. ഗോപി, നിസാർ, നാദിർഷ, പ്രകാശ് ഇലഞ്ഞിക്കൽ, ലതിക എന്നിവർ താക്കോൽദാനച്ചടങ്ങിൽ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..