ശ്രീനാരായണഗുരു സമാധി ദിനാചരണവും വിദ്യാരത്‌നം പുരസ്‌കാര വിതരണവും


വള്ളികുന്നം : കാരാഴ്മ ശതാബ്ദി സ്മാരക 4515-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം ശ്രീനാരായണഗുരു സമാധിദിനാചരണവും വിദ്യാരത്‌നം പുരസ്‌കാര വിതരണവും നടത്തി. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.എസ്. അഭിലാഷ്‌കുമാർ അധ്യക്ഷനായി. വൈസ് ചെയർമാൻ രഞ്ജിത് രവി മുഖ്യപ്രഭാഷണം നടത്തി. വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിലാഷ്‌കുമാർ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ചന്ദ്രബോസ് താമരക്കുളം, ആർ. രാജേഷ്, എസ്. അനിൽരാജ്, ഡി. തമ്പാൻ, തുളസീദാസ്, ടി.ഡി. വിജയൻ, കെ.പി. ചന്ദ്രൻ, ശാഖാ സെക്രട്ടറി കെ. ഗോപി, വൈസ് പ്രസിഡന്റ് പി. വിജയൻ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..