അനുസ്മരിച്ചു


കൃഷ്ണപുരം : സി.പി.ഐ. കൃഷ്ണപുരം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ. നേതാവായിരുന്ന ഭാസ്‌കരക്കുറുപ്പിനെ അനുസ്മരിച്ചു. ജില്ലാ കൗൺസിൽ അംഗം കെ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. എൽ.സി. സെക്രട്ടറി എ.കെ. സജു അധ്യക്ഷനായി.

വി. പ്രശാന്തൻ, കെ.വി. ദിവാകരൻ, എൻ. നസീർ, കെ. ഗോപാലകൃഷ്ണപിള്ള, ഡോ. ശ്രീരാജ്, വൈ. റഷീദ്, അനൂപ് ചന്ദ്രൻ, ഓച്ചിറ ചന്ദ്രൻ, ഡോ. ഇന്ദുജ എന്നിവർ പ്രസംഗിച്ചു.



കരുവാറ്റ : സി.പി.എം., കെ.എസ്.കെ.ടി.യു. നേതാവായിരുന്ന കെ. കുഞ്ഞുമോന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

അനുസ്മരണസമ്മേളനം സി.പി.എം. ജില്ലാ സെക്ര‌ട്ടേറിയറ്റ് അംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി. മധു അധ്യക്ഷനായി. കെ. മോഹനൻ, എസ്. സുരേഷ്, ആർ. മനോജ്, ജി. സിനുകുമാർ, എം.എം. അനസ് അലി, ടി. മോഹൻകുമാർ, കെ. രംഗനാഥക്കുറുപ്പ്, പി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..