വള്ളികുന്നം : ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി മാരകരോഗങ്ങൾ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നിർധനരായ രോഗികൾക്ക് പ്രതിവർഷം 10,000 രൂപയുടെ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന മെഡികാർഡ് പദ്ധതി നടപ്പാക്കുന്നു. അംഗമാകാൻ താത്‌പര്യമുള്ള വള്ളികുന്നം നിവാസികളായ നിർധനരായ രോഗികൾ പഞ്ചായത്തംഗങ്ങൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഒക്ടോബർ അഞ്ചിനു മുമ്പ് നൽകണം.
തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അർഹരായ രോഗികൾക്ക് വിശദവിവരങ്ങൾ അടങ്ങുന്ന ക്യൂ.ആർ.കോഡുള്ള മെഡികാർഡ് നൽകും. കാർഡും ഡോക്ടർമാരുടെ കുറിപ്പുമായി തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സ്റ്റോറുകളിൽ ചെന്നാൽ ആവശ്യമായ മരുന്നുകൾ ലഭിക്കുമെന്ന് ഭാരവാഹികളായ പ്രാക്കുളം രാധാകൃഷ്ണപിള്ള, മഠത്തിൽ ഷുക്കൂർ, ശാനി ശശി, നന്ദനം രാജൻപിള്ള, സജീവ് റോയൽ, രാജുമോൻ വള്ളികുന്നം, അൻസാർ ഐശ്വര്യ എന്നിവർ അറിയിച്ചു.
ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ ചൂനാട് പ്രവർത്തിക്കുന്ന ഊട്ടുപുര കിച്ചണിലെയും കോഫി കഫേയിലെയും വിറ്റുവരവിൽനിന്നു ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്നാണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..