‘ആർക്കറിയാം’ സിനിമയുമായും സാമ്യം


കോട്ടയം : താൻ കൊന്ന മകളുടെ ആദ്യഭർത്താവിന്റെ മൃതദേഹം അടുക്കളയുടെ ചായ്പിലുണ്ടെന്ന് ഒരുവേള തുറന്നുപറയുന്ന കേന്ദ്രകഥാപാത്രം ഇട്ടിയവിര. അടുത്തിടെ തിയേറ്ററിൽ എത്തിയ 'ആർക്കറിയാം 'സിനിമയിൽ കേന്ദ്രകഥാപാത്രം ഈ വിധം കൊലചെയ്യുന്നുണ്ട്. ഈ സിനിമയ്ക്ക്‌ കഥ എഴുതി സംവിധാനം ചെയ്ത സാനു ജോൺ വർഗീസിന് സംഭവം അറിയുമ്പോൾ സിനിമയുമായുള്ള കഥ സാമ്യം അല്ല പകരം ഇത്തരം സംഭവം മുൻപ് പലപ്പോഴും കേട്ടിട്ടുണ്ടെന്ന തോന്നലാണ്.

"എന്റെ നാട്ടിൽ മുൻപ് പലപ്പോഴും ഇത്തരം സംഭവം ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്." അയാളെ കൊന്നു അതിൽ കൈയ്യാല പണിഞ്ഞു "എന്ന്. ആ കേട്ടറിവിൽ നിന്നാണ് സിനിമയിൽ അത്തരം ഒരു ത്രെഡ് സ്വീകരിച്ചത്. ഇത് മുൻപും ഉണ്ടായിട്ടുണ്ടാവണം. അതാകുമല്ലോ ആളുകൾ ആ രീതിയിൽ സംസാരിക്കാൻ ഇടവന്നിട്ടുള്ളത്. കേട്ടിട്ടുള്ള അത്തരം പല കഥകൾ ചേർത്ത് വെച്ചാണ് ആർക്കറിയാം രൂപപ്പെടുത്തിയതെന്ന്‌ സാനു പറഞ്ഞു.

ഈ സിനിമയിൽ നായകനായ ബിജുമേനോൻ അവതരിപ്പിച്ച ഇട്ടിയവിര എന്ന കഥാപാത്രത്തിനാണ്‌ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള സംസ്‌ഥാന അവാർഡ്‌ കിട്ടിയത്‌.

ചങ്ങനാശ്ശേരിയിലെ ബിന്ദുകുമാറിന്റെ കൊലപാതകത്തിന്‌ ‘ആർക്കറിയാം’ എന്ന ചിത്രത്തിന്റെ പ്രമേയവുമായി സാമ്യമുണ്ടോ. സിനിമയുടെ കഥാകൃത്തും സംവിധായകനുമായ സാനു ജോൺ വർഗീസ്‌ സിനിമയെക്കുറിച്ച്‌ പറയുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്‌ സാനു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..