അപകീർത്തികരമായ പോസ്റ്റ്: കേസെടുത്തു


ചെങ്ങന്നൂർ : സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെതിരേ സാമൂഹികമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച തിരുവൻവണ്ടൂർ ഇരമല്ലിക്കര പ്ലാവുനിൽക്കുന്നതിൽ പി.കെ. സുരേഷിനെതിരേ (48) ചെങ്ങന്നൂർ പോലീസ് കേസെടുത്തു.

ആദരാഞ്ജലികൾ അർപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചിത്രത്തിനൊപ്പം അപകീർത്തികരവും അപമാനകരവുമായ വാചകങ്ങൾ ചേർത്ത് സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചെന്നുകാട്ടി സി.പി.എം. തിരുവൻവണ്ടൂർ എൽ.സി. സെക്രട്ടറി ഷാജി കുതിരവട്ടം ചെങ്ങന്നൂർ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..