ലഹരിവിരുദ്ധ സൈക്കിൾറാലി നടത്തി


കൈനടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്‌കരണത്തിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ വിളംബരറാലി ഇൻസ്പെക്ടർ ആർ. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കാവാലം : കൈനടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ വിളംബര സൈക്കിൾറാലി നടത്തി. കൈനടി ഇൻസ്പെക്ടർ ആർ. രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു. കാവാലം എൻ.എസ്.എസ്. എച്ച്.എസ്.എസ്., കൈനടി എ.ജെ. ജോൺ എച്ച്.എസ്.എസ്., എൻ.എസ്. എസ്.എച്ച്.എസ്. ഈര എന്നീ സ്കൂളുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.

റാലിക്കുശേഷം ഉപന്യാസ, അടിക്കുറിപ്പു മത്സരങ്ങളും നടത്തി. തുടർന്ന് കൈനടി എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജോസഫ് പള്ളത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.ഐ. എസ്. ഷിബു, ഹെഡ്മിസ്ട്രസ് റോസമ്മ എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..