വേളോർവട്ടം ക്ഷേത്രത്തിൽ ദശലക്ഷാർച്ചന; സ്വാഗതസംഘം ഓഫീസ് തുറന്നു


• വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിലെ ദശലക്ഷാർച്ചനയുടെ സ്വാഗതസംഘം ഓഫീസ് ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ, ഡിസംബർ നാലുമുതൽ 11 വരെ നടത്തുന്ന ദശലക്ഷാർച്ചനയുടെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സ്വാഗതസംഘം ഒാഫീസിന്റെ ഉദ്ഘാടനം ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് പി. ചന്ദ്രമോഹൻ അധ്യക്ഷനായി.

നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ലോഗോ പ്രകാശനം ചെയ്തു. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിൻ, പടിഞ്ഞാറെ കൊട്ടാരം ദേവസ്വം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ, ജനറൽ കൺവീനർ സി.കെ. സുരേഷ് ബാബു, ചെയർമാൻ എൻ. രാമദാസ് തുടങ്ങിയവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..